വെള്ളരിക്കാ കിച്ചടി പാചക രീതി / VELLARIKKA KICHADI

ഈയിടെ വെറുതെ ഒന്ന് ശ്രമിച്ചു ഒരു പാചകം ചെയ്യാൻ. ഭാര്യയുടെ അനുഗ്രഹാശംസകളോടെ, അവളോട് ചോദിച്ച് ഒരു കറി  വെച്ചു. സിമ്പിളായി ഉണ്ടാക്കാം ഉണ്ടാക്കിയപ്പോൾ ഞാൻ തന്നെയുണ്ടാക്കിയതോ എന്നതിശയം വേറെ ! ഏതായാലും കറി  ഉഗ്രൻ! അപ്പോൾ ഇവിടെ പങ്കുവെയ്ക്കാൻ തോന്നി ... കറിയല്ല; പാചക രീതി.

കിച്ചടി - നല്ല ഒന്നാം തരം വെള്ളരിക്കാ കിച്ചടി


പാചകത്തിന് ആവശ്യം വേണ്ടത് 

വെള്ളരിക്കാ ചെറുതായി അരിഞ്ഞത് - 1  കിലോ 
പച്ചച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - 2 എണ്ണം 
ഉപ്പ് - പാകത്തിന്
ആദ്യം ചെറിയ ചൂടിൽ ഇവ  വേവിക്കുക. വെള്ളം വറ്റിക്കഴിഞ്ഞാൽ  
  
തേങ്ങാ ചിരകിയത്   - അരമുറി 
പച്ചമുളക് - രണ്ടോ മൂന്നോ എരിവ് വേണ്ടതനുസരിച്ച് 
ജീരകം - രണ്ട് നുള്ള് 
ചുവന്നുള്ളി - 6 എണ്ണം ഇടത്തരം 
ഇവ നന്നായി അരച്ചത് ചേർത്ത് ഇളക്കുക നന്നായി തിളക്കുന്നതുവരെ ചെറിയ തീ കത്തിയ്ക്കുക.  വെള്ളം അരപ്പിൽ കുറച്ചെ ചേർക്കാവൂ..വെള്ളമുണ്ടെങ്കിൽ അടുപ്പിലിരുന്ന് തിളച്ച് വറ്റിത്തുടങ്ങിയാൽ വാങ്ങി വെയ്ക്കുക. ചൂട് അല്പം ആറിക്കഴിഞ്ഞാൽ 
കട്ട തൈര് - കറി തവിക്ക്  3 തവി 
പോരെങ്കിൽ 1 തവികൂടിച്ചേർത്തോളൂ. നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് 
കടുക് 
വറ്റൽ മുളക് 2 എണ്ണം മുറിച്ചതും  
കറിവേപ്പില - 1 തണ്ട് 
വെളിച്ചെണ്ണയിൽ എണ്ണയിൽ കടുക് പൊട്ടിച്ചതിനു ശേഷം വറ്റൽ മുളകും വേപ്പിലയും വഴറ്റിയെടുത്ത് കറിയിലേക്കൊഴിച്ച്  ഇളക്കി യോജിപ്പിക്കുക. കറി റെഡി. 






You may like these posts